യാസ് ഐലൻഡിലെ പരീക്ഷണ ഓട്ടം വിജയിച്ചതോടെ ടക്സൈ (പരിസ്ഥിതി സൗഹൃദ സൗജന്യ ഡ്രൈവറില്ലാ ടാക്‌സികൾ) ടാക്സികളുടെ സേവനം അബുദാബി റോഡുകളിലേക്കും വ്യാപിപ്പിച്ചു. ആദ്യഘട്ടത്തിൽ 3 സ്വയം നിയന്ത്രിത വാഹനങ്ങളാണ് റോഡിൽ ഇറക്കിയിരിക്കുന്നത്.
നവീന ക്യാമറകളുടെയും സെൻസറുകളുടെയും സഹായത്തോടെ മറ്റ് വാഹനങ്ങളുടെ സാന്നിധ്യം സ്വയം മനസ്സിലാക്കി വേഗം നിയന്ത്രിച്ചും കൂട്ടിയിടിക്കാതെയും സഞ്ചരിക്കുന്നതാണ് ഇവയുടെ പ്രത്യേകത. ടക്സൈ ടാക്‌സികൾ മേഖലയിൽ ആദ്യമായാണെന്നും വൈകാതെ കൂടുതൽ വാഹനങ്ങൾ വ്യാപിപ്പിക്കുമെന്നും നഗരസഭാ ഗതാഗത വിഭാഗം അറിയിച്ചു.









