ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് ഗതാഗത ലംഘന പിഴയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് ഗതാഗത ജനറൽ ഡയറക്ടറേറ്റ് അധികൃതർ. ഗതാഗത ലംഘന പിഴത്തുകയിൽ 50 ശതമാനം ഇളവ് പ്രഖ്യാപിക്കുന്ന ‘ഗതാഗത ലംഘന പരിഹാര സംരംഭത്തിന്’ ഈ മാസം 18 (ഡിസംബർ 18) ന് തുടക്കമാകും.
മൂന്ന് മാസത്തേക്കാണ് ഇളവ് നൽകുന്നത്. മുൻ ലംഘനങ്ങളിലൂടെ നല്ലൊരു സംഖ്യ പിഴത്തുക അടയ്ക്കാനുള്ളവരെ ലക്ഷ്യമിട്ടാണിതെന്ന് ഗതാഗത വകുപ്പിന്റെ ആക്ടിങ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ മുഹമ്മദ് അബ്ദുല്ല അൽ ഷഹവാണി അറിയിച്ചു. മന്ത്രാലയത്തിന്റെ മൊബൈൽ ആപ്പായ മെട്രാഷ് 2 വഴി തുക അടയ്ക്കാവുന്നതാണ്.