സൗദിയില്‍ മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഇ-ബില്ലിംഗ് നിര്‍ബന്ധമാക്കിയിരുന്നു. മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ഡിസംബർ 4 മുതൽ ഇ-ബില്ലിംഗ് പ്രാബല്യത്തിലായി. പദ്ധതിയുടെ ആദ്യ ഘട്ടമാണ് പ്രാബല്യത്തിലായത്. 2023 ജനുവരി മുതൽ രണ്ടാം ഘട്ടം നടപ്പാക്കി തുടങ്ങും.
ഇ-ഇന്‍വോയ്സില്‍ ഇന്‍വോയ്സ് നമ്പര്‍, സ്ഥാപനത്തിന്റെ പേര്, വിലാസം, തീയതി, മൂല്യവര്‍ധിത നികുതി രജിസ്ട്രേഷന് നമ്പര്‍, ക്യു.ആര് കോഡ് എന്നിവ ഉണ്ടായിരിക്കല്‍ നിര്‍ബന്ധമാണ്. ഇവ ലംഘിച്ചാൽ ആദ്യ തവണ വാണിംഗ് നോട്ടീസ് നല്‍കും. അതിന് ശേഷം മറ്റു നിയമ നടപടികള്‍ സ്വീകരിക്കും.
ഇ-ബില്ലിംഗ് നടപ്പാക്കാത്തവര്‍ക്കും ഇ-ഇന്‍വോയ്സുകള്‍ സൂക്ഷിക്കാത്തവര്‍ക്കും 5,000 റിയാല്‍ മുതലുള്ള തുക പിഴ ചുമത്തും. ഇ-ഇന്‍വോയ്സില്‍ തിരുത്തലുകള്‍ വരുത്തല്‍, മായ്ക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് പതിനായിരം റിയാല്‍ മുതൽ പിഴ ഈടാക്കും.