സൗദിയിൽ നിയമലംഘകരെ കണ്ടെത്താൻ വ്യാപക പരിശോധന. തൊഴില്‍, താമസ, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി തങ്ങുന്നവരെ കണ്ടെത്താനാണ് പരിശോധന നടത്തുന്നത്. നവംബര്‍ 25 മുതല്‍ ഡിസംബര്‍ ഒന്ന് വരെയുള്ള കാലയളവില്‍ വിവിധ സുരക്ഷാ വിഭാഗങ്ങളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ടും (ജവാസാത്ത്) നടത്തിയ സംയുക്ത റെയ്ഡില്‍ 14,000ത്തിലേറെ പേരെയാണ് പരിശോധനയിലൂടെ പിടികൂടിയത്.
അതിര്‍ത്തി സുരക്ഷാ നിയമങ്ങൾ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അഭയം നൽകുകയോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയുന്നവർക്ക് പരമാവധി 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാൽ വരെ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറസ്റ്റിലായവരില്‍ 7,413 പേര്‍ താമസ നിയമലംഘകരും, 5,398 പേര്‍ അതിര്‍ത്തി നിയമലംഘകരും, 1,708 ൽ അധികം തൊഴില്‍ നിയമ ലംഘകരുമാണ്. നിയമലംഘകരെ നാട് കടക്കാൻ സഹായിക്കുകയും അഭയം നല്‍കുകയും ചെയ്ത ഏഴ് പേരെയും സുരക്ഷാ സേന അറസ്റ്റ് ചെയ്തു.