കോവിഡ് മഹാമാരി മൂലം രണ്ട് വർഷത്തിലധികം നാട്ടിൽ പോകാൻ കഴിയാതിരുന്ന മസ്കറ്റിലെ പ്രവാസികൾക്ക് വീണ്ടും ആശങ്ക ഉണർത്തുകയാണ് ഒമിക്രോൺ വകഭേദത്തിന്റെ കടന്ന് വരവ്. ഒമിക്രോണ്‍ വൈറസ് വ്യാപനം കൂടിയാല്‍ അവധിക്കു ശേഷം മസ്കറ്റിലേക്കുള്ള മടക്കയാത്രക്ക് താമസം നേരിടുമെന്ന ആശങ്ക മൂലം ക്രിസ്മസ് അവധിക്ക് നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്ത പലരും ടിക്കറ്റ് റദ്ധാക്കുകയാണ്. ഡിസംബര്‍ 25 ക്രിസ്മസ് അടുക്കുന്തോറും വിമാനയാത്രാ നിരക്ക് കൂടുമെന്നതിനാല്‍ പല യാത്രക്കാരും വളരെ മുന്‍കൂട്ടി തന്നെ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു.