റിയാദ്: സൗദിയില്‍ രണ്ട് ഡോസ് വാക്സിന് സ്വീകരിച്ച് എട്ട് മാസങ്ങള്‍ പിന്നിട്ടുകഴിഞ്ഞവര്ക്ക് ബൂസ്റ്റര്‍ വാക്സിന് നിര്‍ബന്ധമാക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. നിര്‍ദ്ദേശിച്ച കാലയളവിനുശേഷം ബൂസ്റ്റര്‍ വാക്സിന് എടുക്കാത്തവരുടെ തവക്കല്‍ ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസ് നഷ്ടമാകുമെന്നും ഇത്തരക്കാര്‍ക്ക് പൊതുനിരത്തില്‍ ഇറങ്ങാന്‍ സാധിക്കില്ലെന്നും ആഭ്യന്തരവകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
ബൂസ്റ്റര്‍ വാക്സിന് ആവശ്യമുള്ളവര്‍ക്ക് സിഹത്തി ആപ്പിലൂടെ വാക്സിന് സ്വീകരിക്കാനാവും. വാക്സിന് സ്വീകരിക്കാത്തെ പുറത്തിറങ്ങിയാല്‍ പതിനായിരം റിയാല്‍വരെ പിഴ അടയ്ക്കേണ്ടിവരും. ആഭ്യന്തര അന്താരാഷ്ട്ര വിമാന യാത്രക്കും ഇമ്യൂണ്‍ സ്റ്റാറ്റസ് നിര്‍ബന്ധമാണ്.