റിയാദ്: സൗദിയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എല്ലായിടങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി ആരോഗ്യ മന്ത്രാലയം. ആഫ്രിക്കയില്‍നിന്ന് എത്തിയ സൗദി പൗരനാണ് നിലവില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്.
അതേസമയം, വിമാന സര്‍വ്വീസുകളടക്കം മറ്റ് എല്ലാം സാധാരണ രീതിയില്‍ തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. നിയന്ത്രണങ്ങളും മുന്‍കരുതലുകളും ശക്തമാക്കുകവഴി വൈറസ് ബാധയെ ചെറുക്കാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.