റിയാദ്: സൗദി അറേബ്യയില്‍ ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ചു. ആഫ്രിക്കയില്‍ നിന്നെത്തിയ സൗദി പൗരനിലാണ് വൈറസ് ബാധ കണ്ടെത്തിയത്.
രോഗം സ്ഥിരീകരിച്ചയാളെ പ്രത്യേക ഐസൊലേഷന്‍ വിഭാഗത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഇയാള്‍ക്കൊപ്പം സമ്പര്‍ക്കത്തില്‍ ഉണ്ടായവരെയും പ്രത്യേക ക്വാറന്റൈന് വിധേയമാക്കി.
ഒമിക്രോണ്‍ വകഭേതത്തിന്റെ സൂചനകള്‍ ലഭിച്ചതോടെ, രോഗം വ്യാപിക്കാന്‍ ഇടയുള്ള 14 ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് സൗദി യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിലക്കിന് മുമ്പ് ആഫ്രിക്കയില്‍നിന്നും രാജ്യത്ത് മടങ്ങിയെത്തിയ ആള്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് സൂചനയുണ്ട്. ആയതിനാല്‍ ഇയാളുമായി സമ്പര്‍ക്കത്തില്‍ എത്തിയവരെ പ്രത്യേക നിരീക്ഷിച്ചുവരുകയാണ്.
അതേസമയം, നിലവിലുള്ള വാക്‌സിനുകള്‍ ഒമിക്രോണ്‍ വകഭേതത്തിന് എതിരെ ഫലിക്കില്ലെന്ന മോഡേണ കമ്പനി മേധാവിയുടെ വാദം തള്ളി ഇസ്രയേല്‍ രംഗത്തെത്തി. ഒമിക്രോണ്‍ വകഭേതത്തിന് എതിരെ വാക്‌സിന്‍ ഫലപ്രദമാകുമെന്ന് ആദ്യ ഫലസൂചനകള്‍ വ്യക്തമാക്കുന്നതായി ഇസ്രയേല്‍ വ്യക്തമാക്കി. അതേസമയം, ഡല്‍റ്റാ വകഭേതവുമായ താരതമ്യം ചെയ്താല്‍ ഒമിക്രോണിന്റെ പകര്‍ച്ചാശേഷി ഇരട്ടിയോളം വരുമെന്നും ഇസ്രയേല്‍ ഗവേഷകര്‍ വെളിപ്പെടുത്തി.