കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുന്ന വിദേശ യാത്രക്കാര്‍ക്ക് പ്രത്യേക പരിശോധന കര്‍ശനമാക്കി അധികൃതര്‍. വിവിധ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വേരിയന്റ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് മുന്‍കരുതല്‍.
വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാരെ തെര്‍മല്‍ സ്‌കാനങ്ങിന് വിധേയരാക്കും. സംശയം തോന്നുന്നവര്‍ക്ക് പ.സി.ആര്‍ പരിശോധനയും ലഭ്യമാക്കും. 72 മണിക്കൂറിനുള്ള പി.സി.ആര്‍ പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയവര്‍ക്ക് മാത്രമാണ് നേരത്തെമുതല്‍ ടെര്‍മിനലില്‍ പ്രവേശനം അനുവദിച്ചിരുന്നുള്ളു.