അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഒമാന്‍ തീരത്തേക്ക് നീങ്ങുന്നതിനാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഴയ്‍ക്ക് സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമാകാനും തിരമാലകൾ രണ്ട് മുതൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ ആഞ്ഞടിക്കുവാനും സാധ്യത. ബുധനാഴ്ച വരെ മുസന്ദം, വടക്കൻ അൽ ബത്തിന, തെക്കൻ അൽ ബത്തിന, മസ്‌കത്ത്, തെക്കൻ അൽ ശർഖിയ എന്നീ മേഖലകളില്‍ ഇടിയോടു കൂടിയ മഴയ്‍ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മരുഭൂമിയിലും തുറസ്സായ പ്രദേശങ്ങളിലും പൊടിക്കാറ്റ് വീശാനിടയുണ്ട്. വാഹനയാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. വാദികള്‍ മുറിച്ചുകടക്കരുതെന്നും താഴ്‍ന്ന പ്രദേശങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്നും പൊതുജനങ്ങൾക്ക് നിർദേശമുണ്ട്.