ദോഹ: കോവിഡ് ഒമിക്രോണ്‍ വകഭേതം വ്യാപിക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഖത്തര്‍. രോഗം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളെ ഉള്‍പ്പെടുത്തിയ എക്‌സ്പ്രഷണല്‍ റെഡ് ലിസ്റ്റ് പുതുക്കിയ ഖത്തര്‍, ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി.
ജി.സി.സി പൗരന്മാര്‍ക്ക് ഏഴ് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും ഖത്തറില്‍ താമസിക്കുന്നവര്‍ക്ക് രണ്ട് ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈനും അഞ്ച് ദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാക്കി. പുതുക്കിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ ഒന്നിന് വൈകിട്ട് 6 മുതല്‍ നിലവില്‍വരും.