ഇന്ത്യയടക്കം 17 രാജ്യങ്ങളുടെ ഇഖാമ, റീ-എൻട്രി വിസ കാലാവധി രണ്ട് മാസം കൂടി സൗജന്യമായി നീട്ടാൻ സൗദി രാജാവ് നിർദേശിച്ചതായി ജവാസാത്ത് അറിയിച്ചു. ജനുവരി 31 വരെയാണ് കാലാവധി പുതുക്കുക. സൗജന്യമായി സ്വമേധയാ തന്നെ ഇവയുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുകയായിരിക്കും ചെയ്യുന്നത്.
ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലബനാന്‍, ഈജിപ്‍ത്, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.
സൗദി പ്രവാസികളായ വിവിധ രാജ്യക്കാർക്ക് അനുവദിച്ച ആനുകൂല്യം ഇപ്പോൾ നാട്ടിലുള്ള ഇന്ത്യക്കാർക്കും ലഭിക്കുമെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് അറിയിച്ചു.