ദുബൈയില്‍ ഫൈസര്‍ – ബയോ എന്‍ടെക് കൊവിഡ് വാക്സിന് സ്വീകരിച്ച 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും ബൂസ്റ്റര്‍ ഡോസ് ലഭ്യമാണെന്ന് ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. രണ്ടാം ഡോസ് വാക്സിന് സ്വീകരിച്ച് ആറ് മാസം പിന്നിട്ടവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാവുന്നതാണ്.
ദുബായ് പൗരന്മാർക്കും പ്രവാസികള്‍ക്കും ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ 800342 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെട്ടോ ബൂസ്റ്റര്‍ ഡോസിനായുള്ള അപ്പോയിന്റ്മെന്റ് മുൻകൂട്ടി എടുക്കാം. മുന്‍കൂട്ടി അപ്പോയിന്റ്മെന്റ് എടുത്ത് മാത്രമേ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാന്‍ സാധിക്കൂ.
വൺ സെൻട്രൽ കോവിഡ് 19 വാക്സിനേഷൻ സെന്റർ, അൽ ഗാർഹൗദ് മെഡിക്കൽ ഫിറ്റ്നസ് സെന്റർ, അൽ കരാമ മെഡിക്കൽ ഫിറ്റ്നെസ് സെന്റർ, സ-അബീൽ ഹെൽത്ത് സെന്റർ, അൽ മിഷർ ഹെൽത്ത് സെന്റർ, അൽ ബർഷാ ഹെൽത്ത് സെന്റർ, നദ് അൽ ഹമർ ഹെൽത്ത് സെന്റർ, അൽബിയറ്റ് മെറ്റ് വാഹിദ് ഹോൾ ഇൻ അൽ വാർക്ക എന്നീ സെന്ററുകളിൽ ബൂസ്റ്റർ ഡോസ് ലഭ്യമാണ്.