ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) നിർബന്ധമാക്കിയ രാജ്യങ്ങളിൽ തൊഴിൽ തേടുന്നതിന് തയാറെടുക്കുന്ന നഴ്സുമാർക്ക് സ്കോളർഷിപ്പോടെ പരിശീലനം നൽകുന്നു. നോർക്ക റൂട്ട്സ് ആണ് സ്കോളർഷിപ്പ് നൽകുന്നത്. നോർക്ക റൂട്ട്സും നൈസ് (നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കരിയർ എൻഹാൻസ്മെന്റ്) അക്കാദമിയുമായി ചേർന്ന് ആണ് ഓൺലൈൻ കോഴ്സ് നടത്തുന്നത്. ഡിസംബർ 12 വരെ കോഴ്സിൽ പ്രവേശിക്കുന്നതിനുവേണ്ടി അപേക്ഷിക്കാം.
കോഴ്സ് ഫീസിന്റെ 25 ശതമാനം മാത്രം വിദ്യാർത്ഥികൾ അടച്ചാൽ മതി. 75 ശതമാനം തുകയും സ്കോളർഷിപ്പ് ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ skill.norka@gmail.com എന്ന ഇ-മെയിലിലേക്ക് ബയോഡേറ്റ അയക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് 18004253939 എന്ന ടോൾ ഫ്രീ നമ്പറിലോ 9895762632, 9567293831, 9946256047, എന്നീ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.