യുഎഇയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 സ്വദേശികൾക്ക് ജോലി നൽകാനൊരുങ്ങി യൂണിയൻ കോപ്. യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപമായ യൂണിയന്‍കോപ്, ദുബൈയിലെ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് സ്വദേശികള്‍ക്ക് വേണ്ടി 50 തൊഴിലവസരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ സ്വദേശിവത്കരണ പദ്ധതികള്‍ക്കും പരിപാടികള്‍ക്കും പിന്തുണയേകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.
ദുബൈയിലെ വിവിധ ബ്രാഞ്ചുകളിലെ 50 തസ്തികകളിലേക്ക് സ്വദേശികളായ സ്ത്രീ – പുരുഷ ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനായി നവംബർ 29ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ അല്‍ വര്‍ഖ സിറ്റി മാളില്‍ യൂണിയൻ കോപ്പ് ‘ഓപ്പണ്‍ ഡേ’ റിക്രൂട്ട്മെന്റ് ഫെയർ സംഘടിപ്പിക്കുമെന്ന് യൂണിയന്‍കോപ് മാനവ വിഭവശേഷി സ്വദേശിവത്കരണ വിഭാഗം ഡയറക്ടര്‍ അഹ്മദ് ബിന്‍ കിനൈദ് അല്‍ ഫലാസി പറഞ്ഞു.
ഈ വര്‍ഷം ആദ്യം മുതല്‍ ഒക്ടോബര്‍ മാസം വരെ 70 സ്വദേശി സ്ത്രീ – പുരുഷന്മാരെ യൂണിയന്‍കോപില്‍ നിയമിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേഷന് സംബന്ധമായ ജോലികളില്‍ സ്വദേശിവത്കരണ നിരക്ക് ഇതോടെ 36 ശതമാനമായി ഉയര്‍ന്നു.