വിശദമായ പരിശോധനകൾ നടത്തിയതിനു ശേഷം അടുത്ത വർഷം മുതൽ റെസ്റ്റോറന്റുകൾക്കും സ്റ്റാർ പദവി നൽകുമെന്ന് മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു. ഇതിനുള്ള നടപടികൾക്ക് ജനുവരിയിൽ ആരംഭം കുറിക്കും. 2022 നവംബറിൽ ദുബായ് രാജ്യാന്തര ഭക്ഷ്യസുരക്ഷാ കോൺഫറൻസിൽ പദവി പ്രഖ്യാപനം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
ഭക്ഷ്യസുരക്ഷാ വിദഗ്ധർ, ഷെഫുമാർ തുടങ്ങിയവരുൾപ്പെടുന്ന സമിതി നിലാവര നിർണയം നടത്തി ഉപഭോക്താക്കൾക്ക് ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നടപടിയെന്ന് ഭക്ഷ്യസുരക്ഷാവിഭാഗം ഡയറക്ടർ സുൽത്താൻ അൽ താഹർ അറിയിച്ചു. ജനുവരിയിൽ ആരംഭിച്ച് ഏപ്രിൽ 30 വരെ നിലവാര നിർണയം നീളും.