റിയാദ്: അറബ് ലോകത്തെ സൗന്ദര്യ റാണിയാകാന്‍ സൗദി പെണ്‍കുട്ടിയും. സൗദിയില്‍ നിന്നുള്ള റൂമി അല്‍ഖഹ്താനിയാണ് ഈജിപ്തില്‍ നടക്കുന്ന മിസ് അറബ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനൊരുങ്ങുന്നത്.
ഇന്ന് നടക്കുന്ന മത്സരത്തിനായി റൂമി ഈജിപ്തില്‍ എത്തി. സൗദിക്ക് പുറമെ തുനീഷ്യ, യെമന്‍, മൊറോക്കോ, സുഡാന്, ഈജിപ്ത്, ഇറാഖ് തുടങ്ങി 13 രാജ്യങ്ങളില്‍നിന്നുള്ള സുന്ദരികള്‍ മത്സരത്തില്‍ മാറ്റുരയ്ക്കും.