സൗദിയിൽ വിദേശികളുടെ താമസ രേഖയായ ഇഖാമ മാസ തവണകളായി പുതുക്കാൻ തൊഴിൽ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. വിദേശികള്‍ക്ക് ഫാമിലി ലെവിയും തവണകളായി അടക്കാം. ഒരു വർഷത്തേക്കാണ് സൗദിയിൽ വിദേശികളുടെ ഇഖാമ പുതുക്കാറുള്ളത്. എന്നാൽ ഇനി മുതൽ മൂന്ന്, ആറ്, ഒമ്പത്, ഒരു വർഷം എന്നിങ്ങിനെ ഇഖാമ പുതുക്കാനാകും. പദ്ധതി നേരത്തെ പ്രഖ്യാപിച്ചതാണെങ്കിലും ഇന്നലെ മുതലാണ് ഇതിനുള്ള സാങ്കേതിക സംവിധാനങ്ങൾ നിലവിൽ വന്നത്.
ഇഖാമ പുതുക്കുന്നതിന് മാസത്തിന്റെ എന്ന നൽകി ലേബര്‍ കാര്‍ഡിന് പണമടക്കാനുള്ള ഇന്‍വോയ്സ് നമ്പര്‍ എടുക്കണം. അതിനു ശേഷം ജവാസാത്തില്‍ പണമടച്ച് ഇഖാമ പുതുക്കാവുന്നതാണ്.