ഖത്തർ: വ്യത്യസ്ത കമ്പനികളുടെ വാക്‌സിൻ ഡോസ് സ്വീകരിക്കുന്നതിൽ യാതൊരു അപകടവുമില്ലെന്ന് ഖത്തർ വാക്സിനേഷന്‍ വിഭാഗം മേധാവി സോഹ അല്‍ ബയാത്ത് പറഞ്ഞു. പുറം രാജ്യങ്ങളില്‍ നിന്ന് മറ്റു കമ്പനികളുടെ രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്കും ഖത്തറില്‍ ഫൈസര്‍, മൊഡേണ എന്നിവയുടെ ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പിഎച്സ്സിസികള്‍ വഴിയാണ് രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് ലഭ്യമാക്കുന്നത്. ബൂസ്റ്റർ ഡോസിന് യോഗ്യരായവർക്ക് അതത് മേഖലകളിലെ പിഎച്ച്സിസികളില്‍ വിളിച്ച് അപ്പോയിന്‍മെന്‍റ് എടുക്കാവുന്നതാണ്. പിഎച്ച്സിസി ഹോട്ട്ലൈന്‍ നമ്പറിലേക്ക് വിളിച്ച് രജിസ്റ്റര്‍ ചെയ്യാനും സൗകര്യമൊരുക്കിയിട്ടുണ്ട്.
രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍, അധ്യാപക അനധ്യാപകര്‍ എന്നീ വിഭാഗക്കാര്‍ എത്രയും പെട്ടെന്ന് തന്നെ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും വാക്‌സിനേഷൻ വിഭാഗം മേധാവി വ്യക്തമാക്കി. രണ്ടാം ഡോസെടുത്ത് ആറ് മാസം പിന്നിട്ട എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.