റിയാദ്: സൗദിയില്‍ കെട്ടിടങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും കര്‍ശന പരിശോധന. നഗരങ്ങളുടെ നിലവാരം പുലര്‍ത്തുന്നതിന്റെ ഭാഗമായി നിലവാരമില്ലാത്ത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയാണ് ലക്ഷ്യം. അനധികൃതമായി രാജ്യത്ത് തങ്ങുന്നവരെയും കണ്ടെത്തി നാട് കടത്താനും പദ്ധതിയുണ്ട്.
ഒക്ടോബര്‍ 26 മുതല്‍ ആരംഭിച്ച പരിശോധനയാണ് ഇപ്പോഴും തുടരുന്നത്. 11 വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുന്നത്. 969 സ്ഥാപനങ്ങളില്‍ ഇതിനകം പരിശോധന പൂര്‍ത്തിയായി.