കുവൈത്ത് സിറ്റി: സ്പോണ്‍സര്‍മാരില്‍നിന്നും ഒളിച്ചോടിയ തൊഴിലാളികള്‍ക്ക് താമസവും തൊഴിലും നല്കിയ പ്രവാസി അറസ്റ്റില്‍. കുവൈത്ത് ആഭ്യന്തര മന്ത്രാലയമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സ്പോണ്‍സറില്‍നിന്നും ഒളിച്ചോടുന്ന പ്രവാസികള്‍ക്ക് മറ്റിടങ്ങളില്‍ തൊഴില്‍ സംഘടിപ്പിച്ചുനല്‍കുന്ന ഏജന്‍സികളും രാജ്യത്ത് സജ്ജീവമാണ്. ദിവസ, മണിക്കൂര്‍ വ്യവസ്ഥയിലാണ് ഇത്തരം ജോലികള്‍ ഒരുക്കി നല്‍കുന്നത്.
പിടിയിലായ പ്രവാസി ഇത്തരത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് താമസവും തൊഴിലും ഒരുക്കി നല്‍കിയതായാണ് കണ്ടെത്തിയത്. പിടിയിലായവരെ തുടര്‍ നടപടികള്‍ക്ക് വിധേയരാക്കുമെന്ന് അധികൃതര്‍ അറിയിച്ചു.