2019ല്‍ ഗോള്‍ഡന്‍ വിസ സംവിധാനം പ്രഖ്യാപിച്ചതു മുതല്‍ ഇപ്പോള്‍ വരെയുള്ള കണക്കനുസരിച്ച് ദുബായിൽ മാത്രം 44,000 പ്രവാസികൾ ആണ് ഗോൾഡൻ വിസ സ്വന്തമാക്കിയിരിക്കുന്നത്. നിക്ഷേപകര്‍, സംരംഭകര്‍, വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, ശാസ്‍ത്ര സാങ്കേതിക രംഗങ്ങളിലെ ഗവേഷകര്‍, മിടുക്കന്മാരായ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്കായാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ പിന്നീട് കൂടുതല്‍ പേര്‍ക്ക് ഇതിന് യോഗ്യത നൽകി.
തുടക്കത്തില്‍ പത്ത് വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസകള്‍, കാലാവധി അവസാനിക്കുന്നതനുസരിച്ച് ദീര്‍ഘിപ്പിച്ചു നല്‍കും. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഗോൾഡൻ വിസയ്ക്ക് ആപേക്ഷിക്കാവുന്നതാണ്. മാനേജര്‍മാര്‍, സിഇഒമാര്‍, ശാസ്‍ത്രം, എഞ്ചിനീയറിങ്, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്‍ മാനേജ്‍മെന്റ്, ടെക്നോളജി എന്നീ രംഗങ്ങളിലെ വിദഗ്ധര്‍ക്കും വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കും ഗോള്‍ഡന്‍ വിസയ്‍ക്ക് അപേക്ഷ സമർപ്പിക്കാം.