അബുദാബി നഗരമധ്യത്തിൽ റീം ഐലൻഡിലെ റീം മാളിൽ ലോകത്തിലെ ഏറ്റവും വലിയ സ്നോ പാർക്ക് ഉടൻ പ്രവർത്തനം ആരംഭിക്കും. ദേശീയ ദിനാഘോഷത്തിന് മുന്നോടിയായി സ്നോ പാർക്ക് തുറക്കുമെന്നാണ് സൂചന. 1.25 ലക്ഷം ചതരുശ്ര അടി വിസ്തീർണത്തിൽ അൽ ഫർവാനിയ പ്രോപ്പർട്ടി ഡവലപേഴ്സ്, മാജിദ് അൽ ഫുതൈം വെഞ്ചേഴ്സ്, തിങ്ക് വെൽ എന്നിവർ ചേർന്നാണ് 120 കോടി ഡോളർ ചെലവിൽ സ്നോ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്.
വിവിധ ഡിസ്ട്രിക്ട് സോണുകളാക്കി തിരിച്ച് വ്യത്യസ്ത പ്രമേയങ്ങളിലായാണ് മഞ്ഞുപാർക്ക് ഒരുക്കിയിരിക്കുന്നത്. മൈനസ് 8 ഡിഗ്രി സെൽഷ്യസിൽ ആണ് ഉദ്യാനം ക്രമീകരിച്ചിരിക്കുന്നത്. 13 റൈഡുകൾ ആസ്വദിക്കാനും ഐസ് പാർക്കിൽ കളിച്ചുല്ലസിക്കാനും ബിസാർഡ് ബസാറിൽ ഷോപ്പിംഗ് നടത്താനും മഞ്ഞ് മലകളുടെ താഴ്വാരത്തൂടെ ഉല്ലസിക്കാനും ഒക്കെ സ്നോ പാർക്ക് അവസരമൊരുക്കുന്നു.