റിയാദ്: തണുപ്പുകാലത്ത് മരുഭൂമിയില്‍ തമ്പടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവുമായി അധികൃതര്‍. ഡിസംബര്‍ ഏഴ് മുതല്‍ മാര്‍ച്ച് ഏഴ് വരെയാണ് ശൈത്യകാലം.
മരുഭൂമിയില്‍ തമ്പടിക്കുന്നവര്‍ ആവശ്യത്തിനുള്ള ഭക്ഷണവും കുടിവെള്ളവും കരുതണം. ലൈറ്റ്, മൊബൈല്‍ ഫോണ്‍ ചാര്‍ജിങ് സംവിധാനം, കയര്‍, മെഡിസിന് കിറ്റ്, എളുപ്പത്തില്‍ കൂട്ടിച്ചേര്‍ക്കാനും അഴിച്ചെടുക്കാനും കഴിയുന്ന തമ്പുകള്വേണം തിരഞ്ഞെടുക്കാന്‍. കാറ്റില്‍ തീ പടരാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
തമ്പുകള്‍ തമ്മില്‍ 200 മീറ്ററെങ്കിലം അകലം വേണം. പ്രശേദത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നതിനും കത്തിക്കുന്നതിനും നിയന്ത്രണമുണ്ട്. ഉച്ചഭാഷിണികളോ ആയുധങ്ങളോ തമ്പില്‍ കൊണ്ടുവരാന്‍ പാടില്ല തുടങ്ങിയവയാണ് മുന്നറിയിപ്പിലുള്ളത്.