കുവൈത്ത് അന്താരാഷ്ട്ര പ്രദർശന നഗരിയിൽ ഈ മാസം അവസാനത്തോടെ വാണിജ്യ പ്രദർശനം ആരംഭിക്കുമെന്ന് കുവൈത്ത് ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട് കമ്പനി അറിയിച്ചു. കുവൈത്തിൽ കോവിഡ് സാഹചര്യം നിലനിന്നതിനാലാണ് മിശ്രിഫിലെ പ്രദർശന നഗരിയിൽ വാണിജ്യ മേളകൾ നിർത്തലാക്കിയത്. അതേസമയം ഫെയർ ഗ്രൗണ്ട് കേന്ദ്രീകരിച്ചു ആരോഗ്യമന്ത്രാലയം നടത്തിവന്നിരുന്ന ഫീൽഡ് ആശുപത്രിയും വാക്സിനേഷൻ കേന്ദ്രവും നിലവിലെ പോലെ തന്നെ തുടരുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ് ആശങ്കൾ മാറി രണ്ടര വർഷത്തെ ഇടവേളയ്ക്ക് ശേഷം മിശ്രിഫ് ഫെയർ ഗ്രൗണ്ടിൽ വ്യാപാരമേളകൾ വീണ്ടും സജീവമാകുകയാണ്. ഇന്റർനാഷണൽ ഫെയർ ഗ്രൗണ്ട് കമ്പനിയും ബൊട്ടീഖാത്തും സംയുകതമായി ഒരുക്കുന്ന പെർഫ്യൂം എക്സിബിഷനോടെ ആണ് വാണിജ്യമേളകൾ ആരംഭിക്കുന്നത്. പെർഫ്യൂം എക്സിബിഷൻ നവംബർ അവസാരവാരം ആരംഭിക്കും.