സൗദി അറേബ്യയിലെ വ്യാപാര സ്ഥാപനങ്ങളില്‍ ഇലക്ട്രോണിക് ബില്ലിങ് സിസ്റ്റം നടപ്പാക്കണമെന്ന് നേരത്തെ നിർദേശമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കർശന നടപടിയുമായാണ് സൗദി മുന്നോട്ട് വന്നിരിക്കുന്നത്. ഡിസംബര്‍ നാലിന് ശേഷം വ്യാപാര സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് ബില്ലിംഗ് സിസ്റ്റം ഇല്ലെങ്കിൽ അയ്യായിരം റിയാല്‍ (ഒരു ലക്ഷത്തോളം രൂപ) പിഴ ഈടാക്കും. ബില്ലില്‍ കൃത്രിമത്വം കാണിക്കുന്നവര്‍ക്ക് പതിനായിരം റിയാലും (രണ്ട് ലക്ഷത്തോളം രൂപ) പിഴ ചുമത്തും.
സ്ഥാപനങ്ങളിലെ ഇലക്ട്രോണിക് ബില്ലുകളില്‍ ക്യു.ആര്‍ കോഡ്, നികുതി വിവരങ്ങള്‍ എന്നിവ ഉണ്ടായിരിക്കണം. സൗദിയിലെ സകാത്ത്-ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ഡിസംബര്‍ നാലിന് ശേഷം കടകളില്‍ വ്യാപക പരിശോധനയുണ്ടാകും. ഈ തീയതിക്ക് ശേഷം പേന കൊണ്ടെഴുതിയ കടലാസ് ബില്ലുകള്‍ വ്യാപാര സ്ഥാപനങ്ങളിൽ അനുവദിക്കില്ല.