സൗദിയിൽ ബിസിനസ് ലൈസന്‍സുകള്‍ നേടുന്നതിനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കി. സൗദിയിൽ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് ഇനി സ്വന്തം രാജ്യത്തിരുന്ന് സൗദിയില്‍ കമ്പനി രജിസ്റ്റര്‍ ചെയ്യാം. സ്വന്തം രാജ്യത്ത് നിന്ന് ഓൺലൈൻ വഴി ലൈസന്‍സുകള്‍ നേടാം. സൗദി നിക്ഷേപ മന്ത്രാലയമാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
തുടങ്ങാന്‍ പോകുന്ന ബിസിനസിനുള്ള കരാറിന് അപേക്ഷകരുടെ രാജ്യത്തുള്ള സൗദി എംബസിയില്‍ അറ്റസ്റ്റേഷന് നടത്താനുള്ള സൗകര്യം ഓണ്‍ലൈന്‍ ലിങ്കായി വിദേശകാര്യ മന്ത്രാലത്തിന്റെ വെബ് സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ഈ നടപടി പൂര്‍ത്തിയാക്കിയാല്‍ സൗദിയില്‍ ബിസിനസിനുള്ള ലൈസന്‍സിന് അപേക്ഷ സമർപ്പിക്കാം. ഇതിനുള്ള സൗകര്യം നിക്ഷേപ മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലുണ്ട്.
അതിന് ശേഷം വാണിജ്യമന്ത്രായത്തിന്റെ വെബ്സൈറ്റ് വഴി കൊമേഴ്സ്യല്‍ രജിസ്ട്രേഷന് (സി.ആര്) നടപടി പൂര്‍ത്തിയാക്കാവുന്നതാണ്. ഈ മൂന്ന് ഘട്ടങ്ങളും പൂർത്തീകരിച്ചാൽ സ്ഥാപനം തുടങ്ങാനുള്ള നടപടികള്‍ അവസാനിക്കും.