മസ്കത്ത്: അമ്പത്തിയൊന്നാമത് ദേശിയ ദിനത്തോട് അനുബന്ധിച്ച് 252 തടവുകാര്‍ക്ക് പൊതുമാപ്പ് നല്കി മോചിപ്പിക്കാനൊരുങ്ങി ഒമാന്‍. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് ആണ് ഇക്കാര്യം അറിയിച്ചത്.
മോചിതരാകുന്നതില്‍ 84 പേര് പ്രവാസികളാണ്. മോചിതരാകുന്നവരെ നാട് കടത്തിയേക്കുമെന്നും സൂചനയുണ്ട്. ഇതില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നുണ്ടോ എന്നത് വ്യക്തമല്ല.