ബിനാമി കച്ചവടങ്ങൾ തടയാനുള്ള ദേശീയ പരിപാടിയുടെ ഭാഗമായി സൗദി അറേബ്യയിലെ കച്ചവട രംഗത്ത് നടക്കുന്ന ബിനാമി ഇടപാടുകൾ കണ്ടെത്തുന്നതിന് റെയ്ഡ് ആരംഭിച്ചു. വാണിജ്യ മന്ത്രാലയം, മുനിസിപ്പൽ – ഗ്രാമകാര്യ – ഭവന മന്ത്രാലയം, മാനവ വിഭവശേഷി – സാമൂഹിക വികസന മന്ത്രാലയം, പരിസ്ഥിതി – ജലം – കൃഷി മന്ത്രാലയം, സകാത്ത് – നികുതി – കസ്റ്റംസ് അതോറിറ്റി വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്.
മക്ക മേഖല വാണിജ്യ മന്ത്രാലയ ബ്രാഞ്ച് ഓഫീസിന് കീഴിലെ സൂപർവൈസറി സംഘവും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ചേർന്ന് മേഖലയിലെ വിവിധ മാർക്കറ്റുകളിൽ പരിശോധന നടത്തി.