കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യമായി വിമാനമിറങ്ങിയ യാത്രികനും പ്രവാസിയുമായിരുന്ന ഇരിങ്ങാലക്കുട കരുവന്നൂര്‍ സ്വദേശി പുളിഞ്ചോട് പൂത്തോപ്പില്‍ ഹിബ വീട്ടില്‍ പി.കെ അബ്ദുള്‍ റഊഫ് നിര്യാതനായി. 71 വയസ്സായിരുന്നു. സൗദി ദമമാമില്‍ അല്‍മുഹന്ന ട്രാവല്സില് മാനേജരായിരുന്നു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിന് ശേഷം ആദ്യമായി ലാന്റ് ചെയ്ത ദമാം-കൊച്ചി എയര്‍ ഇന്ത്യ വിമാനത്തില്‍നിന്നും ആദ്യമായി വിമാനത്താളത്തില്‍ ഇറങ്ങിയത് റഊഫ് ആയിരുന്നു. അദ്ദേഹത്തെ അന്നത്തെ സിയാല്‍ എം.ഡി വി.ജെ കുര്യന് പൂച്ചെണ്ട് നല്കി സ്വീകരിക്കുന്ന ചിത്രം മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.