മസ്കത്ത്: ഒമാനില്‍ അനധികൃത മത്സ്യബന്ധനത്തിന് പിടിയിലായ നാല് പ്രവാസികളെയും നാട് കടത്തുമെന്ന് അധികൃതര്‍. അല്‍ വുസ്തത ഗവര്‍ണറേറ്റിലെ മത്സ്യ നിയന്ത്രണ സംഘവും റോയല്‍ പോലീസും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.
പ്രവാസികള്‍ മത്സ്യബന്ധനത്തിനായി ഉപയോഗിച്ച ബോട്ടും മറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായവരെ നിയമ നടപടികള്‍ക്ക് വിധേരാക്കി നാട് കടത്താനാണ് തീരുമാനമെന്ന് ഒമാന്‍ കാര്‍ഷിക-മത്സ്യ മന്ത്രാലയം വ്യക്തമാക്കി.