യു.എ.ഇയില്‍ തൊഴിലാളികള്‍ക്കുളള സംരക്ഷണ നിയമം ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍വരും. നിയമം പ്രാബല്യത്തിലാകുന്നതോടെ നിരവധി ആനുകൂല്യങ്ങളും തൊഴില്‍ സംരക്ഷണവും ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. പ്രവാസികള്‍ വലിയ പ്രതീക്ഷയോടെയാണ് നിയമത്തെ നോക്കിക്കാണുന്നത്.
പ്രൊബേഷന്‍ കാലയളവ് ആറ് മാസത്തേയ്ക്ക് കൂടരുത്. തൊഴിലാളികളുടെ രേഖകള്‍ അനധികൃതമായി പിടിച്ചുവെയ്ക്കാന്‍ അനുവദിക്കില്ല. ഒരു ബിസിനസ് സ്ഥാപനത്തില്‍നിന്നും മെറ്റൊന്നിലേയ്ക്ക് മാറാന്‍ അവസരം ലഭിക്കും തുടങ്ങി നിരവധി വിഷയങ്ങളില്‍ തൊഴിലാളിക്ക് സംരക്ഷണം നല്കാന് നിയമത്തിനാകും.