ഷാര്‍ജ: റോഡുകള്‍ വികസിപ്പിക്കാനും നവീകരിക്കാനുമുള്ള എസ്ആര്‍ടിഎയുടെ പദ്ധതിയുടെ ഭാഗമായി ഷാര്‍ജയിലെ പ്രധാന റോഡുകള്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുമെന്ന് അധികൃതര്‍ അറിയിച്ചു. ഷാര്‍ജയിലെ അല്‍ ഖസ്ബ ബ്രിഡ്ജ് റോഡും അല്‍ഖാന്‍ കോര്‍ണിഷ് റോഡും ആണ് ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് ഭാഗികമായി അടച്ചിടുന്നത്.
രണ്ട് ഘട്ടങ്ങളിലായാണ് അറ്റകുറ്റ പണികൾ നടത്തുക. ഷാര്‍ജ ഡൗണ്ടൗണ്, റോള, അജ്മാന് എന്നിവിടങ്ങളിലായി ഞായറാഴ്ച ആരംഭിക്കുന്ന നവീകരണ പ്രവര്‍ത്തനങ്ങള്‍ അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ നീളും. ഇതാണ് ആദ്യ ഘട്ടം. നവംബര്‍ 28നാണ് ഈ ഘട്ടം അവസാനിക്കും.
ഗതാഗത തടസം കുറക്കുന്നതിന് എതിര്‍ദിശ ഗതാഗതത്തിനായി തുറന്നുനല്‍കും.
നവംബര്‍ 29 തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ നീളുന്ന ജോലികള്‍ ആണ് രണ്ടാം ഘട്ടം. ഡിസംബര്‍ 13ന് ഈ ഘട്ടം അവസാനിക്കും. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ദുബൈ ദിശയിലേക്കാണ് അതിനാൽ ഷാര്‍ജയിലേക്കുള്ള ദിശ ഗതഗാതത്തിനായി തുറന്നു കൊടുക്കും.