കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര് ദുബായ് എക്സ്പോ വേദി സന്ദർശിച്ചു. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്കും തിരികെയുമുള്ള വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി എക്സ്പോയിലെ ഇന്ത്യന്‍ പവലിയനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു.
കൊവിഡ് സാഹചര്യത്തെ അതിജീവിക്കാന്‍ ഇന്ത്യയ്ക്ക് വളരെ വേഗം സാധിച്ചെന്നും രോഗമുക്തിയും സാമ്പത്തിക രംഗത്തെ പുനരുജ്ജീവിപ്പിക്കുന്നതുമാണ് രാജ്യം പ്രധാനമായും ശ്രദ്ധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ വളരെ വേഗം വളര്‍ച്ച കൈവരിക്കുന്നതിന്റെ സൂചനകളാണ് കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.