റിയാദ്: വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദേശ പ്രതിഭകള്‍ക്ക് പൗരത്വം നല്‍കാനൊരുങ്ങി സൗദി. രാജ്യത്തിന്റെ വികസനം ലക്ഷ്യമിട്ടുള്ള വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് നടപടി.
നിയമം, ആരോഗ്യം, ശാസ്ത്രം, സാങ്കേതികവിദ്യ, സാംസ്‌കാരികം, കായികം തുടങ്ങിയ മേഖലകളില്‍ മികവ് തെളിച്ചവര്‍ക്കാകും പൗരത്വത്തിന് അര്‍ഹത. നിക്ഷേപകര്‍, മൂലധന ഉടമകള്‍, ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍ തുടങ്ങിയ മേഖലകളിലുള്ള വിദഗ്ധര്‍ക്ക് പ്രീമിയം ഇഖാമ അനുവദിക്കുന്ന പദ്ധതി നേരത്തെ ആരംഭിച്ചിരുന്നു.