പ്രായപരിധി പിന്നിട്ട് യു.എ.ഇയിൽ ജോലിയിൽ നിന്ന് വിരമിക്കുന്ന പ്രവാസികൾക്ക് രാജ്യത്ത് തുടരാൻ പുതിയ വിസ പ്രഖ്യാപനവുമായി പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. വിസ ലഭിക്കാനുള്ള മാനദണ്ഡങ്ങളും യോഗ്യതയും പ്രഖ്യാപിച്ചിട്ടില്ല. വിശദാംശങ്ങൾ ഉടനെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 55 വയസ് പിന്നിട്ടവർക്ക് ദുബൈയിൽ താമസിക്കാൻ അവസരം നൽകുന്ന ‘റിട്ടയർ ഇൻ ദുബൈ’ എന്ന പേരിൽ വിസ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു.
ഇത് ലഭിക്കാൻ മാസം 20,000 ദിർഹം വരുമാനമോ, രണ്ട് കോടി രൂപ (ദശലക്ഷം ദിർഹം) നിക്ഷേപമോ, ദുബൈയിൽ നാല് കോടി രൂപയുടെ (രണ്ട് ദശലക്ഷത്തിന്റെ) ഭൂസ്വത്തോ നിർബന്ധമായിരുന്നു. പുതിയ വിസയ്ക്കും ഇതുപോലെ മാനദണ്ഡങ്ങൾ ഉണ്ടോ എന്നുള്ളത് ഇതുവരെ വ്യക്തമല്ല.
റോഡിൽ ഡ്രൈവറില്ലാ വാഹനം പരീക്ഷിക്കുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാകാനൊരുങ്ങി യു.എ.ഇ. ഡ്രൈവറില്ലാ വാഹനങ്ങൾ യു.എ.ഇ റോഡുകളിൽ പരീക്ഷിക്കാനും മന്ത്രിസഭായോഗം അനുമതി നൽകി.