ദോഹ: ഖത്തറില്‍ മാസ്‌ക്ക് ധരിക്കാത്തതിന് 128പേര്‍ക്കെതിരെ നടപടി. ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍ മാസ്‌ക് ധരിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
അതേസമയം, തുറന്നായ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിന് ഇളവുണ്ട്. എന്നാല്‍ പ്രത്യേകം സംഘടിപ്പിക്കുന്ന പരിപാടിയില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം. ഇതിന് പുറമെ പള്ളികള്‍, സ്‌കൂളുകള്‍, യുണിവേഴ്‌സിറ്റികള്‍, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.