കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍ പെര്‍മിറ്റ് ഫീസ് നിരക്ക് കുത്തനെ ഉയര്‍ത്താന്‍ സാധ്യത. അഞ്ച് ഇരട്ടിവരെ ഫീസ് വര്‍ധിപ്പിക്കാനാണ് സാധ്യത.
വാണിജ്യമന്ത്രി ഡോ. അബ്ദുള്ള അല്‍ സല്‍മാന്റെ അധ്യക്ഷതയില്‍ചേര്‍ന്ന മാന്‍ പവര്‍ അഥോറിറ്റി ഡയറക്ട് ബോര്‍ഡിന്റേതാണ് തീരുമാനം. വിഷയം പഠിച്ചശേഷം പുതുക്കിയ നിരക്ക് തീരുമാനിക്കാനാണ് പദ്ധതി.









