ദുബൈ: സന്ദര്‍ശനത്തിനായി ദുബൈയില്‍ എത്തുന്നവര്‍ക്ക് എക്സ്പോ പാസ്പോര്ട്ടുകള് സൗജന്യമായി നല്കുന്നു. സന്ദര്‍ശക, ടൂറിസ്റ്റ് വിസകളില്‍ ദുബൈയില്‍ എത്തുന്നവര്‍ക്കാണ് സൗജന്യ പാസ്പോര്‍ട്ട് അനുവദിക്കുക.
നഗരിയിലെ 190ല്‍ അധികംവരുന്ന പവലിയനുകളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് എക്സ്പോ പാസ്പോര്ട്ടുകള് തയ്യാറാക്കിയിരിക്കുന്നത്. ഇതുവരെ മൂവായിരം സന്ദര്‍ശകര്‍ക്ക് പാസ്പോര്‍ട്ട് അനുവദിച്ചതായാണ് കണക്ക്.
50 പേജുകള്‍ അടങ്ങുന്നതാണ് പാസ്പോര്‍ട്ട്. മൂന്നു തീമാറ്റിക് പവലിയനുകളുടെ ഡിസൈനുകളും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.