മസ്‌കത്ത്: ഒമാനില്‍ വിറകിനായി മരം മുറിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് സംഭവമെന്നും മരം മുറിച്ച് വിറകുണ്ടാക്കിയതിനും വിറക് കത്തിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസി വിറകിനായി ശേഖരിച്ച തടിക്കഷ്ണങ്ങളും അധികൃതര്‍ പിടിച്ചെടുത്തു. സമാന നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ ഉത്തരവാദിത്തപ്പെട്ടവരെ അറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.