റിയാദ്: സൗദിയില്‍ മൊബൈല്‍ കടകളില്‍ നടത്തിയ പരിശോധനയില്‍ നിയമലംഘനത്തിന് 28 പ്രവാസികള്‍ അറസ്റ്റില്‍. കിഴക്കന്‍ റിയാദിലെ മൊബൈല്‍ സൂഖിലാണ് കഴിഞ്ഞ ദിവസം അധികൃതര്‍ പരിശോധന നടത്തിയത്. പിടിയിലായ പ്രവാസികളെ നാടുകടത്തും.
രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ സംയുക്തമായാണ് പരിശോധന നടത്തിയത്. സ്‌പോണ്‍സര്‍മാര്‍ക്ക് കീഴിലല്ലാതെ ജോലി ചെയ്യല്‍, സന്ദര്‍ശക വിസയിലെത്തി ജോലി ചെയ്യല്‍, തൊഴില്‍ പെര്‍മിറ്റില്ലാതെ ജോലി ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പത്തോളം വ്യാപാര സ്ഥാപനങ്ങളിലും നിയമ ലംഘനം കണ്ടെത്തി. ഇവര്‍ക്ക് പിഴ ചുമത്തുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്.