ദോഹയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ ബിര്‍ള പബ്ലിക് സ്‌കൂളിലെ ഫെസിലിറ്റി സൂപ്പര്‍വൈസര്‍ തസ്‍തികയില്‍ തൊഴിലവസരം. നോര്‍ക്ക റൂട്ട്സ് വഴിയാണ് നിയമനം നടത്തുന്നത്. ഫെസിലിറ്റി സൂപ്പര്‍ വൈസറായി കുറഞ്ഞത് 3 വര്‍ഷം പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. www.norkaroots.org എന്ന വെബ്‌സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കും വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പരായ 18004253939 ല്‍ ബന്ധപ്പെടാവുന്നതാണ്.