രാജ്യത്ത് ഇനി അനുമതിയില്ലാതെ മരം മുറിച്ചാൽ മുറിക്കുന്ന ഓരോ മരത്തിനും 20,000 റിയാൽ (നാല് ലക്ഷം രൂപ) വീതം പിഴ നല്കണമെന്ന ഉത്തരവുമായി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പരിസ്ഥിതി സംരക്ഷണത്തിന് കടുത്ത നടപടിയാണ് സൗദി അറേബ്യ സ്വീകരിച്ചിരിക്കുന്നത്. നിയമം ഉടൻ തന്നെ പ്രാബല്യത്തിലാവുകയും ചെയ്തു. സൗദി അറേബ്യയെ ഹരിതവത്കരിക്കുന്നതിന് വേണ്ടി രാജ്യത്തുടനീളം 50 കോടി മരങ്ങളാണ് വെച്ചുപിടിപ്പിക്കുന്നത്.