അബുദാബി: അപകടദൃശ്യങ്ങള്‍ പകര്‍ത്തുകയോ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയോ ചെയ്താൽ 1000 ദിർഹം വരെ പിഴയും തടവ് ശിക്ഷയും ലഭിക്കുമെന്ന് മുന്നറിയിപ്പ് വീണ്ടും ആവർത്തിച്ച് അബുദാബി പോലീസ്. വാഹനാപകടസ്ഥലങ്ങളിൽ കൂട്ടം കൂടി നിൽക്കരുതെന്നും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയോ പങ്കിടുകയോ ചെയ്യരുതെന്നും അബുദാബി പോലീസും അബുദാബി സിവിൽ ഡിഫെൻസും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു.
അപകടസ്ഥലത്ത് ആളുകള്‍ കൂട്ടംകൂടിനിന്ന് ഗതാഗതം തടസ്സപ്പെടുത്തുന്നതിന്റെ വീഡിയോ പങ്കുവെച്ചാണ് പോലീസ് മുന്നറിയിപ്പ് നൽകിയത്. അല്‍ സാഫര്‍ന താമസകേന്ദ്രത്തിലെ കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായത് മൊബൈലിൽ പകർത്താൻ ശ്രമിക്കുന്നവരെ പോലീസ് ഒഴിപ്പിക്കുന്ന വീഡിയോ പങ്കുവെച്ചാണ് പോലീസ് വീണ്ടും മുന്നറിയിപ്പ് നൽകിയത്.