കോവിഡ് വാക്സിൻ ബൂസ്റ്റർ ഡോസിന് ഒമാനിൽ അനുമതി നൽകി. ടാർജറ്റ് ഗ്രൂപ്പുകളും അതിനുള്ള പദ്ധതിയും ആരോഗ്യമന്ത്രാലയം പ്രഖ്യാപിക്കുമെന്ന് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. അഞ്ച് മുതൽ പന്ത്രണ്ട് വയസ് വരെയുള്ള കുട്ടികൾക്ക് നവംബർ ആദ്യ ആഴ്ച്ച വാക്സിൻ നല്കിത്തുടങ്ങാനും അനുമതി നൽകിയിട്ടുണ്ട്. നിലവിൽ പന്ത്രണ്ട് വയസിന് മുകളിലുള്ളവർക്ക് രാജ്യത്ത് വാക്സിൻ നൽകുന്നുണ്ട്.
വാക്സിൻ സ്വീകരിക്കാൻ യോഗ്യരായ ജനസംഖ്യയുടെ 85 ശതമാനത്തിലധികം പേർ ഒന്നാം ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതായി ആരോഗ്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.