കാലാവസ്ഥാ വ്യതിയാനം നേരിടാൻ ദേശീയ കാലാവസ്ഥാ വ്യതിയാന പ്രതിരോധ കർമ്മപദ്ധതിയുമായി ഖത്തർ. ഖത്തർ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയമാണ് കർമ്മപദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 2030 ഓടെ 25 ശതമാനം ഹരിതഗൃഹവാതക ബഹിർഗമനം കുറയ്ക്കുകയെന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. റിയാദിൽ ചേർന്ന പശ്ചിമേഷ്യൻ പരിസ്ഥിതി ഉച്ചകോടിയിലെ തീരുമാനങ്ങൾക്കനുസൃതമായാണ് ഖത്തറിന്റെ പുതിയ പ്രഖ്യാപനം.
മലിനീകരണ തോത് കുടുതലുള്ള എണ്ണ, കൽക്കരി തുടങ്ങിയ ഇന്ധനങ്ങളിൽ നിന്ന് പുനരുപയോഗിക്കാവുന്ന ഊർജങ്ങളിലേക്ക് മാറുകയെന്നതാണ് ആഗോളം താപനം കുറയ്ക്കുന്നതിനുള്ള പ്രധാന മാർഗമായി കണക്കാക്കപ്പെടുന്നത്. 2060 ഓടെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കുകയെന്ന ലക്ഷ്യം മുൻനിർത്തിയുള്ള പദ്ധതികളാണ് സൗദി അറേബ്യ പ്രഖ്യാപിച്ചിരിക്കുന്നത്.