അബുദാബി: സ്കൂള്‍ കുട്ടികളുടെ സുരക്ഷ കൂടുതല്‍ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളുമായി അബുദാബി. മക്കളുടെ സ്കൂള്‍ യാത്ര മാതാപിതാക്കള്‍ക്ക്
നിരീക്ഷിക്കാനുള്ള സംവിധാനം രാജ്യത്ത് പ്രവര്‍ത്തനമാരംഭിച്ചു. തവക്കൽന ആപ്പിലൂടെ കുട്ടി സ്കൂളിലേയ്ക്കും, തിരിച്ച് വീട്ടിലേയ്ക്കും യാത്ര ചെയ്യുന്നത് മാതാപിതാക്കള്‍ക്ക് വീട്ടിലിരുന്ന് നിരീക്ഷിക്കാനാവും.
സ്കൂള്‍ ബസില്‍ കുട്ടി കയറുന്നതുമുതല്‍ ആപ്പ് പ്രവര്‍ത്തിച്ചുതുടങ്ങും. ബസ് സ്ഥിരം റൂട്ടില്‍നിന്ന് മാറുകയോ, സ്റ്റോപ്പുകളില്‍ കൂടുതല്‍ സമയം നിര്‍ത്തിയിടുകയോ, കുട്ടി ബസില്‍നിന്ന് ഇറങ്ങുകയോ ചെയ്താല്‍ മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് ലഭിക്കും. കുട്ടി ക്ലാസ്സില്‍ ഹാജരാകാതിരുന്നതാലും ഈ വിവിരം ആപ്പിലൂടെ മാതാപിതാക്കള്‍ക്ക് അരികിലെത്തും.
പദ്ധതിയുടെ ഭാഗമായി 6000ത്തിലേറെ സ്കൂള്‍ ബസുകളെ ആപ്പുമായി ബന്ധിപ്പിച്ചുകഴിഞ്ഞു. ഷാര്‍ജ വിദ്യാഭ്യാസ അഥോറിറ്റിയുടെ സഹകരണത്തോടെ എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ടാണ് ഈ ഡിജിറ്റല്‍ സംവിധാനം ഒരുക്കിയത്.