പൊതുജനങ്ങളെ കബളിപ്പിച്ച് പണവും മറ്റ് വിലപ്പെട്ട സാധനങ്ങളും തട്ടിയെടുക്കുന്ന സംഘങ്ങൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ഷാര്‍ജ പൊലീസിന്റെ മുന്നറിയിപ്പ്. ഒക്ടോബർ 24 ന് ഷാർജ പോലീസിനെ പുതിയ ക്യാമ്പയിന് തുടക്കമായി. ഒരു മാസം നീണ്ടു നിൽക്കുന്നതാണ് ക്യാമ്പയിൻ. ഈ വര്‍ഷത്തെ ആദ്യ പകുതിയില്‍ നിരവധി മോഷണ, പോക്കറ്റടി കേസുകളാണ് എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. നിരവധി തട്ടിപ്പുകാരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കാർ വൈപ്പനക്കാർ എന്ന രീതിയിൽ മുതൽ ശരീരത്തിലേക്കോ വസ്ത്രത്തിലേക്കോ തുമ്മുകയും തുപ്പുകയും ചെയ്ത് പണം തട്ടാനുള്ള ശ്രമങ്ങള്‍ വരെ തട്ടിപ്പുകാര്‍ നടത്താറുണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. ഇത്തരത്തില്‍ തട്ടിപ്പുകാര്‍ ഉപയോഗിക്കാന്‍ സാധ്യതയുള്ള വഴികളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നടത്തുകയാണ് ഷാര്‍ജ പൊലീസ്.