സൗദി; 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഈ മാസം 31 ന് (ഒക്ടോബർ 31) സ്കൂളിൽ നേരിട്ടെത്തിയുള്ള ക്ലാസുകൾ തുടങ്ങാനിരിക്കെ പുതിയ പ്രഖ്യാപനവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ആരോഗ്യ സുരക്ഷയുമായി അന്ധപ്പെട്ട അവസാന റിപ്പോർട്ട് ലഭിക്കുന്നതുവരെ 12 വയസിൽ താഴെയുള്ള കുട്ടികൾക്ക് ഇ-ലേർണിംഗ് തന്നെ തുടരാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ഓഗസ്റ്റ് 29 ന് തന്നെ ക്ലാസുകൾ ആരംഭിച്ചിരുന്നു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർക്കാണ് ക്ലാസ്സുകളിൽ നേരിട്ടെത്തി പഠിക്കാൻ അനുവാദമുള്ളൂ. അല്ലാത്തവർക്ക് നിലവിൽ ഓൺലൈൻ ക്ലാസുകളിൽ തന്നെ തുടരാവുന്നതാണ്. പ്രൈമറി വിഭാഗത്തിന് മദ്രസത്തി, കെജി വിദ്യാർഥികൾക്ക് റൗദത്തി എന്നീ പോർട്ടലുകളിലായിരിക്കും ഓണലൈൻ ക്ലാസുകൾ നടത്തുക.