കുവൈത്ത് സിറ്റി: കോവിഡ് രോഗ വ്യാപനം കുറഞ്ഞ സാഹചര്യത്തില്‍ കുവൈത്തില്‍ തുറസ്സായ പൊതു സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ബന്ധമില്ല. റസ്റ്റോറന്റുകളിലും കഫേകളിലും ഇനി മാസ്ക് ആവശ്യമില്ല. എന്നാല്‍ അടച്ചിട്ട സ്ഥലങ്ങളില്‍ മാസ്കിന്റെ ഉപയോഗം തുടരണം.
വിവാഹ ചടങ്ങുകളിലും മറ്റ് പൊതുപരിപാടികളിലും വാക്സിനെടുത്തവര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ ഈ അവസരങ്ങളില്‍ മാസ്ക് ധരിക്കണം.
ഞായറാഴ്ച മുതല്‍ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പൂര്‍ണ തോതില്‍ പ്രവര്‍ത്തിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൂടാതെ രാജ്യത്തേയ്ക്കുള്ള എല്ലാത്തരം വിസകളും പുന:സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളും സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു.